SEARCH


Adimooliyaadan Daivam - ആദിമൂലിയാടൻ ദൈവം

Adimooliyaadan Daivam - ആദിമൂലിയാടൻ ദൈവം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Adimooliyaadan Daivam - ആദിമൂലിയാടൻ ദൈവം

തീയ്യസമുദായത്തിൻ്റെ ആരാധനാമൂര്‍ത്തിയാണ് ആദിമൂലിയാടന്‍ തെയ്യം. എളവല്ലിച്ചേകോന്‍ എന്നും ഈ തെയ്യത്തിന് പേരുണ്ട്. മന്ത്രമൂര്‍ത്തിയായ ഈ തെയ്യത്തിന് മാന്ത്രികാനുഷ്ഠാനങ്ങള്‍ ധാരാളമുണ്ട്

മൂലിമല മുത്തപ്പനും ആദിമലക്കന്നിക്കും അഗ്നിദേവൻ്റെ അനുഗ്രഹത്താൽ പുത്രനായി ജനിച്ച എളവല്ലിച്ചകോന്‍ ചെറുപ്പം മുതല്‍ക്കു തന്നെ അമാനുഷിക ശക്തി പ്ര ദര്‍ശിപ്പിച്ചിരുന്നു . അഞ്ചാം വയസ്സില്‍ അഗ്നി ഭഗവാനെ തപസ്സിനാല്‍ പ്രത്യ ക്ഷപ്പെടുത്തി വരം നേടുകയും ചെയ്തു യോഗപട്ടവും കേളീപാത്രവും മന്ത്രക്കോലും പൂണൂലും യോഗമുദ്രയു മാണ് വരമായി ലഭി ച്ചത്. ആദിമൂലിയാടന്‍ ദൈവമെന്ന പേരില്‍ ആയിരം വര്‍ഷം വാണുകൊള്ളാനും അഗ്നി ഭഗവാന്‍ അനുഗ്രഹിക്കുന്നു. അഗ്നിഭഗവാൻ്റെ വരപ്രസാദത്താല്‍ അവതരിച്ച സുബ്രഹ്മണ്യനെത്തന്നെയാണ് ആദിമൂലിയാടനിലൂടെ കെട്ടിയാടുന്നത് എന്നും പറയപ്പെടുന്നു.

കാഴ്ച്ചയിൽ വൃദ്ധനായ ഒരു തെയ്യമാണ്‌, പക്ഷെ ചെറിയ കുട്ടി ആണ്. മുടിക്ക് പ്രത്യേകത ഉണ്ട്. മുടി വെക്കുന്നതിനു മുന്നേ മേലേരി ഉണ്ട് .പൊയ്കണ്ണും ഉണ്ട്. വയനാട്ട് കുലവൻ തെയ്യത്തോട് വളരെ അധികം സാദൃശ്യമുണ്ട് ഈ തെയ്യത്തിനു. പുലർച്ചെ പുറപ്പെടുന്ന ഈ തെയ്യം ഏറെ വൈകിയാണ് മുടി അഴിക്കുന്നത്. തിരുമുടി നിലത്തു തട്ടുംവിധം വണങ്ങുകയുംച്ചെയും തെയ്യം.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848